കൊച്ചി: സ്വര്‍ണവില ഇന്ന് രണ്ടാം തവണയും വര്‍ധിച്ചു. ഉച്ചയ്ക്ക് ശേഷം പവന് 360 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം തൊട്ടു. 85,720 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് വര്‍ധിച്ചത്. 10715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്ന് രാവിലെയാണ് സ്വര്‍ണവില ആദ്യമായി 85000 കടന്നത്. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 85,000 കടന്നത്. 85,360 രൂപയായിരുന്നു രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് രണ്ടുതവണയായി പവന് 1040 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് ഇന്ന് രണ്ടുതവണയായി 130 രൂപയാണ് ഉയര്‍ന്നത്.
ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.