Share this Article
Latest Business News in Malayalam
കർഷകർക്ക് സന്തോഷവാർത്ത! PM-കിസാൻ 20-ാം ഗഡു ഉടൻ; e-KYC നിർബന്ധം!
വെബ് ടീം
posted on 01-05-2025
6 min read
e-KYC Mandatory for Upcoming PM-Kisan 20th Installment

 നിങ്ങൾ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-കിസാൻ) പദ്ധതിയുടെ ഗുണഭോക്താവാണോ? എങ്കിൽ ശ്രദ്ധിക്കൂ! രാജ്യത്തെ ചെറുകിട കർഷകരെ സഹായിക്കാനുള്ള ഈ പദ്ധതിയുടെ ഇരുപതാമത്തെ ഗഡു ഉടൻ തന്നെ നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തും.നമുക്കറിയാം, ഈ പദ്ധതി പ്രകാരം യോഗ്യരായ കർഷകർക്ക് വർഷത്തിൽ 6000 രൂപയാണ് ലഭിക്കുന്നത്. ഇത് 2000 രൂപയുടെ മൂന്ന് തുല്യ ഗഡുക്കളായി, നാല് മാസം കൂടുമ്പോൾ നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരും .

അപ്പോൾ, ഏറ്റവും പുതിയ വാർത്ത, ഈ പദ്ധതിയുടെ 20-ാം ഗഡു വരാനിരിക്കുന്ന 2025 മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 2025 ഫെബ്രുവരിയിൽ 19-ാം ഗഡുവായി ഏകദേശം 9.8 കോടി കർഷകർക്ക് 22,000 കോടി രൂപ വിതരണം ചെയ്തിരുന്നു. അതിൻ്റെ തുടർച്ചയായാണ് ഈ ഗഡു വരുന്നത്.

എന്നാൽ ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കാനുണ്ട്. ഈ തുക നിങ്ങളുടെ അക്കൗണ്ടിൽ എത്തണമെങ്കിൽ e-KYC നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം.


ഇടനിലക്കാരില്ലാതെ, അർഹതപ്പെട്ട കർഷകന് തന്നെയാണോ പണം ലഭിക്കുന്നത് എന്ന് ഉറപ്പാക്കാനാണിത് e-KYC നിർബന്ധമാക്കുന്നത്. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിലേക്കാണ് പണം വരിക. e-KYC ചെയ്തില്ലെങ്കിൽ 20-ാം ഗഡു അക്കൗണ്ടിൽ വരില്ല!

e-KYC ചെയ്യാൻ പേടിക്കേണ്ട, അതിന് പല വഴികളുണ്ട്:


OTP വഴി: നിങ്ങളുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉണ്ടെങ്കിൽ, PM-കിസാൻ വെബ്സൈറ്റിലോ അല്ലെങ്കിൽ PMKisan മൊബൈൽ ആപ്പ് വഴിയോ OTP ഉപയോഗിച്ച് e-KYC ചെയ്യാം.


വിരലടയാളം ഉപയോഗിച്ച് (ബയോമെട്രിക്): അടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ മറ്റ് പൊതു സേവന കേന്ദ്രങ്ങളിലോ (CSC) പോയി വിരലടയാളം ഉപയോഗിച്ച് e-KYC പൂർത്തിയാക്കാം.

Face Authentication: PM കിസാൻ മൊബൈൽ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖം സ്കാൻ ചെയ്തും e-KYC ചെയ്യാനുള്ള സൗകര്യമുണ്ട്.

നിങ്ങളുടെ പേര് ലിസ്റ്റിലുണ്ടോ, പണം വരുമോ എന്നൊക്കെ അറിയാൻ PM കിസാൻ ഔദ്യോഗിക വെബ്സൈറ്റ് (pmkisan.gov.in സ്ക്രീനിൽ കാണിക്കുക, പവിത്ര വായിക്കണ്ട ) സന്ദർശിക്കുക. അവിടെ 'Farmers Corner' എന്ന ഭാഗത്ത് 'Know Your Status' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ആധാർ നമ്പറോ, മൊബൈൽ നമ്പറോ, അക്കൗണ്ട് നമ്പറോ നൽകി സ്റ്റാറ്റസ് പരിശോധിക്കാം.

അപ്പോൾ, നിങ്ങൾ ഇതുവരെ e-KYC പൂർത്തിയാക്കിയിട്ടില്ലെങ്കിൽ ഉടൻ തന്നെ ഈ പറഞ്ഞ ഏതെങ്കിലും രീതിയിൽ e-KYC ചെയ്യുക. എങ്കിൽ മാത്രമേ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 20-ാം ഗഡു നിങ്ങൾക്ക് മുടങ്ങാതെ ലഭിക്കുകയുള്ളൂ. നിങ്ങളുടെ വിവരങ്ങൾ കൃത്യമാണെന്നും ഉറപ്പുവരുത്തുക.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article