വിജയകരമായ ഏഴ് വര്‍ഷങ്ങളുടെ നിറവിലാണ് മാക്സ് വാല്യൂ ക്രെഡിറ്റ്‌സ് ആൻഡ് ഇൻവെറ്റ്സ്മെന്റ് ലിമിറ്റഡ്..തൃശൂർ ആസ്ഥാനമായി ആരംഭിച്ച മാക്സ് വാല്യൂവിന് 7 ഏഴ് വര്‍ഷം കൊണ്ട് ദക്ഷിണേന്ത്യ മുഴുവൻ പടര്‍ന്ന് പന്തലിക്കാനായി. കൂർക്കഞ്ചേരിയിലെ കോർപ്പറേറ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച വാര്‍ഷിക ആഘോഷ ചടങ്ങ് എം.എല്‍.എ പി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏഴാം വാർഷികാഘോഷം വിപുലമായ രീതിയിലാണ് കമ്പനി സംഘടിപ്പിച്ചത്. ചടങ്ങിന് മുന്നോടിയായി രക്തധാന ക്യാമ്പും ജീവനക്കാരുടെ വിവിധ കലാപരിപാടികളും നടന്നു. വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണവും, കായിക താരങ്ങളെ അനുമോദിക്കലും സംഘടിപ്പിച്ചിരുന്നു.
കൂർക്കഞ്ചേരി കോർപ്പറേറ്റ് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങ് തൃശൂർ എം എൽ എ പി ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.തൃശൂരിൽ നിന്ന് ആരംഭിച്ച സ്ഥാപനത്തിന് ഏഴു വർഷമാകുമ്പോൾ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതായി മാക്സ് വാല്യൂ ആൾ ടൈം ഡയറക്ടർ മനോജ് വി ആർ പറഞ്ഞു.. തുടര്‍ന്നും സാധാരണക്കാർക്ക് ഒപ്പം നിന്ന് പ്രവർത്തിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി..
ചടങ്ങിൽ നാഷണൽ ഗൈയിംസ് കളരിപ്പയറ്റിൽ ഗോൾഡ് മെഡൽ കരസ്തമാക്കിയ മാക്സ് വാല്യൂ ജീവനക്കാരന്‍ ഗോകുലിനെയും, സ്കൂൾ കായിക മേളയിൽ മെഡലുകൾ നേടിയ ശ്രീധർ, യദുകൃഷ്ണ, ബേസിൽ ബിജു എന്നീ വിദ്യാർത്ഥികളെയും അനുമോദിച്ചു. തുടർന്ന് സാധാരണക്കാരായ ജനങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. മാക്സ് വാല്യൂ മാനേജിംഗ് ഡയറക്ടർ നന്ദകുമാർ കൊട്ടാരത്ത് അധ്യക്ഷനായ ചടങ്ങിൽ മാക്സ് വാല്യൂ ആൾ ടൈം ഡയറക്ടർ ക്രിസ്റ്റോ ജോർജ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഡ്വ. ഫ്രാൻസിസ് കുര്യൻ, ഡിവിഷന്‍ കൗൺസിലർ മുകേഷ് കെ ബി, ബിസിനസ് ഹെഡ് അഡ്വ. അരുൺകുമാർ, ഡയറക്ടര്‍മാരായ കെ.കെ ഗിരീഷ് , ഡോ. വി.ആര്‍ ഗോപിനാഥ് തുടങ്ങിയവരും പങ്കെടുത്തു.