Share this Article
Latest Business News in Malayalam
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍
Gold Price

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ എത്തി. ഒരു പവൻ സ്വർണത്തിന് 1200 രൂപ വർധിച്ച് 76,960 രൂപയായി. ഗ്രാമിന് 150 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 9,620 രൂപയായി.

ഒറ്റ ദിവസം കൊണ്ട് പവന് 1200 രൂപയുടെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ഈ മാസം എട്ടാം തീയതി രേഖപ്പെടുത്തിയ റെക്കോർഡാണ് ഇന്ന് മറികടന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇന്ന് വിപണി തുറന്നപ്പോൾ വൻ കുതിച്ചുചാട്ടം ഉണ്ടാവുകയായിരുന്നു.


രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതയിലെ ഏറ്റക്കുറച്ചിലുകളുമാണ് വിലവർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഓണക്കാലം അടുത്തതോടെ സ്വർണത്തിന് ആവശ്യക്കാർ ഏറിയതും വില ഉയരാൻ കാരണമായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories