പുതുക്കിയ യൂട്ടിലിറ്റി ബിൽ പേയ്മെന്റ് ഫീസ്
ഡിസംബർ 1, 2024 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഫീസ് പ്രകാരം, ഒരു ബില്ലിംഗ് കാലയളവിൽ നടത്തുന്ന യൂട്ടിലിറ്റി പേയ്‌മെന്റുകളുടെ (ടെലിഫോൺ, മൊബൈൽ, വൈദ്യുതി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, ചാരിറ്റി, ഡിടിഎച്ച് സർവീസുകൾ, ഇന്റർനെറ്റ്, മുതലായവ) ആകെ തുക 50,000രൂപയിൽ കൂടുതലായാൽ 1% ഫീസ് ഏർപ്പെടുത്തും.
ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കുമ്പോള്‍ ഒറ്റ സ്റ്റേറ്റ്മെന്‍റില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള യൂട്ടിലിറ്റി ബില്‍ പേയ്മെന്‍റുകള്‍ക്കാണ് 1 ശതമാനം അധിക ചാര്‍ജായി എസ്ബിഐ ഈടാക്കുന്നത്. അതേസമയം എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള യൂട്ടിലിറ്റി ബില്‍ പേയ്മെന്‍റ് 50,000 രൂപയില്‍ കുറവാണെങ്കില്‍, അധിക നിരക്കുകളൊന്നും ഈടാക്കില്ല
പുതുക്കിയ ഫിനാൻസ് ചാർജുകൾ
സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ( Unsecured SBI Credit Card) 3.75% ഫിനാന്‍സ് ചാര്‍ജ് ആണ് ഈടാക്കുക. ഇത് നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. മുൻപ് ഇത് 3.5%. ( സെക്യൂരിറ്റി ഡെപ്പോസിറ്റോ ഈടുകളോ നല്‍കേണ്ടതില്ലാത്ത ക്രെഡിറ്റ് കാര്‍ഡുകളാണ് സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ )
.
മറ്റ് മാറ്റങ്ങൾ
Club Vistara SBI Credit Card, SBI Credit Card PRIME എന്നിവ സെപ്റ്റംബർ 28, 2024 മുതൽ നിർത്തിവച്ചിരിക്കുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം ക്രെഡിറ്റ് കാർഡ് ഇൻഷുറൻസിന് നോമിനി രജിസ്‌ട്രേഷൻ ഇപ്പോൾ നിർബന്ധമാണ്. ഇത് എസ്‌ബിഐ കാർഡ് ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി ചെയ്യാം.