Share this Article
News Malayalam 24x7
മൂന്നാം ദിനവും ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം
വെബ് ടീം
posted on 22-06-2023
1 min read
gold price decreased today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160  രൂപ കുറഞ്ഞു. ഇതോടെ മൂന്ന്‌ ദിവസംകൊണ്ട്  480 രൂപ കുറഞ്ഞ് സ്വർണവില 44,000 ത്തിന് താഴെ എത്തി. ജൂൺ 15 നാണു സ്വർണവില മുൻപ് 44,000 ത്തിന് താഴെ എത്തിയത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,600 രൂപയാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories