Share this Article
KERALAVISION TELEVISION AWARDS 2025
രൂപയുടെ മൂല്യത്തില്‍ ഇടിവു തുടരുന്നു ;സ്വര്‍ണവിലയിലും കുറവ്
Rupee and Gold Prices Fall

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവു തുടരുന്നു. ഇന്ന് 5 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 85.16 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രേഖപ്പടുത്തിയത്.

ഡോളറിന്റെ ആവശ്യം ഉയര്‍ന്നതും  ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയുമാണ് തകര്‍ച്ചക്ക് കാരണം. രൂപയുടെ മുല്യം കുറയുന്നത് രജ്യത്തിന്റെ വിദേശ നാണ്യത്തില്‍ വന്‍ ഇടിവിനു കാരണമാകും. അതേ സമയം മൂല്യത്തിലെ ഇടിവ് കയറ്റുമതിക്കാര്‍ക്കും നാട്ടിലേക്ക് പണമയക്കുന്നവര്‍ക്കും ഗുണകരമാണ്.

അതേ സമയം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,720 രൂപയായി. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്. 7090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories