Share this Article
News Malayalam 24x7
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; വീണ്ടും 45,000ല്‍ താഴെ
വെബ് ടീം
posted on 25-05-2023
1 min read
Gold rate below 45000
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കയറിയും ഇറങ്ങിയും നില്‍ക്കുന്ന സ്വര്‍ണവില വീണ്ടും 45,000ല്‍ താഴെ എത്തി.

ഇന്ന് 360 രൂപയാണ് കുറഞ്ഞത്. 44,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 45 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5580 രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്ന്ന സ്വര്‍ണവിലയില്‍ പിന്നീടുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories