സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും സർവ്വകാല റെക്കോർഡിലെത്തി. ഇന്ന് ഒരു പവന് 640 രൂപ വർധിച്ച് 87,560 രൂപയായി. ഒരു ഗ്രാമിന് 80 രൂപ കൂടി 10,945 രൂപയാണ് നൽകേണ്ടത്.
രാവിലെ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഉച്ചയോടെ വില കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പവന് 480 രൂപ കുറഞ്ഞുവെങ്കിലും വൈകിട്ട് 360 രൂപ കൂടിയിരുന്നു. ഈ ദിവസങ്ങളിലെ തുടർച്ചയായ വർദ്ധനവാണ് സ്വർണ്ണവിലയെ പുതിയ ഉയരങ്ങളിലെത്തിച്ചത്.
പണിക്കൂലി, ജി.എസ്.ടി, ഹാൾമാർക്കിംഗ് ഫീസ് എന്നിവ കൂടി ചേർത്താൽ ഒരു പവൻ ആഭരണം വാങ്ങുന്നതിന് 95,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. രാജ്യാന്തര നയങ്ങളിലെ സംഘർഷങ്ങളും, യു.എസിൽ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളും സ്വർണ്ണവിലയുടെ ഈ മുന്നേറ്റത്തിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.