Share this Article
News Malayalam 24x7
KERALA GOLD RATE/സ്വർണവിലയിൽ വീണ്ടും വർധന
വെബ് ടീം
posted on 15-04-2024
1 min read
GOLD RATE INCREASED TODAY

കൊച്ചി: സ്വർണവിലയിൽ വീണ്ടും വർധന. തിങ്കളാഴ്ച ഗ്രാമിന് 55 രൂപ വർധിച്ച് 6705 രൂപയും പവന് 440 രൂപ വർധിച്ച് 53,640 രൂപയുമായി. വെള്ളിയാഴ്ച 53,760 രൂപയിലെത്തി സർവകാല റെക്കോഡിലെത്തിയിരുന്നു. എന്നാൽ, ശനിയാഴ്ച കുത്തനെ  560 രൂപ കുറഞ്ഞു. ഇന്ന് വീണ്ടും തിരിച്ചുകയറുകയായിരുന്നു.

ഒന്നര മാസത്തിനിടെ പവന് 7000 രൂപയുടെ വര്‍ധനവാണുണ്ടായത്. ആറ് മാസത്തിനിടെ സ്വര്‍ണവിലയില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടായി. ശനിയാഴ്ച അന്താരാഷ്ട്ര വിലയിൽ 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നെങ്കിലും ഇറാൻ-ഇസ്രായേൽ യുദ്ധഭീതി വീണ്ടും വിലവർധനവിന് കാരണമാവുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories