തിരുവോണം ബംബര്‍ ഭാഗ്യശാലിയെ നാളെ അറിയാം. ടിക്കറ്റ് നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ട് മണിക്ക് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഗോര്‍ഖി ഭവനില്‍ നിര്‍വഹിക്കും. ജില്ലാ അടിസ്ഥാനത്തില്‍ ടിക്കറ്റ് വില്‍പ്പനയില്‍ പാലക്കാടാണ് മുന്നില്‍. കഴിഞ്ഞതവണത്തെ പോലെ ഇത്തവണയും 25 കോടി രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്.
ഈ വര്‍ഷത്തെ തിരുവോണം ബമ്പറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു. നറുക്കെടുപ്പ് നടക്കുന്ന നാളെ ഉച്ചയ്ക്ക് രണ്ട് മണിവരെ പൊതുജനങ്ങള്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. പതിവ് തെറ്റാതെ ഏറ്റവും കൂടുതല്‍ വില്പന നടത്തിയ റെക്കോര്‍ഡ് ഇത്തവണയും പാലക്കാടിനാണ്. രണ്ടാം സ്ഥാനത്തുള്ള തൃശൂര്‍ ജില്ല 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു.
71.40 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും. കൂടാതെ നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ സവിശേഷത.
ഇതിന് പുറമെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോര്‍ഖി ഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. എംഎല്‍എമാരായ ആന്റണി രാജു, വി.എസ്. പ്രശാന്ത്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. നിതിന്‍ പ്രേംരാജ് എന്നിവര്‍ പങ്കെടുക്കും.