Share this Article
News Malayalam 24x7
പുതിയ റെക്കോർഡിട്ട് സ്വർണ്ണ വില
gold

സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് ഗ്രാമിന് 80 രൂപ വർദ്ധിച്ച് 7240 രൂപയും, പവന് 640 രൂപ വർദ്ധിച്ച് 5,7920 രൂപയുമായി.

18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5985 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79.5ലക്ഷം രൂപ കടന്നു.

അന്താരാഷ്ട്ര സ്വർണ്ണവില 2712 ഡോളറിലും,ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്. 

യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങളും, യുദ്ധങ്ങളും ആണ് സ്വർണ്ണവില വർദ്ധനയ്ക്ക് കാരണം.സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവിലയുടെ മുന്നേറ്റം തുടരുകയാണ്.

ഈ വർഷം ഇതുവരെ അന്താരാഷ്ട്ര സ്വർണ്ണവില 630 ഡോളറിന്റെ വ്യത്യാസമാണ് വന്നിട്ടുള്ളത്. 2024 ജനുവരിയിൽ സ്വർണ വില ഗ്രാമിന് 5855 രൂപയും പവന് 46840 രൂപയുമായിരുന്നു വി.. ല. 1385 രൂപ ഗ്രാമിനും,11080 രൂപ പവനും വില വർദ്ധിച്ചു. 

അന്താരാഷ്ട്ര വില എല്ലാ പ്രവചനങ്ങളും കടന്നു മുന്നേറുകയാണ്. . വില വീണ്ടും ഉയരും എന്ന സൂചനകളാണ് വരുന്നത്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും,മൂന്നു ശതമാനം ജിഎസ്ടിയും,  എച്ച് യു ഐഡി ചാർജസും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 62850 രൂപ വരും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories