സംസ്ഥാനത്ത് സ്വര്‍ണ്ണവില സർവകാല റെക്കോർഡിൽ. പവന് 640 രൂപ വര്‍ദ്ധിച്ച് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയുടെ വര്‍ധനവാണുണ്ടായത്. 10260 രൂപയാണ് ഒരു ഗ്രാമിന്റെ വില. ശനിയാഴ്ച മുതല്‍ നേരിയ തോതില്‍ കുറഞ്ഞ സ്വര്‍ണ്ണ വിലയാണ് വീണ്ടും കൂടി സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന് സൂചനകളാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം. രാജ്യാന്തര സംഘര്‍ഷങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.