കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ടുതവണ കൂടി. സർവകാല റെക്കോഡിലേക്കാണ് കുതിച്ചുയർന്നത്. പവന് 1440രൂപയും ഗ്രാമിന് 180 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 12480 രൂപയും പവന് 99,840 രൂപയുമായി. 160 രൂപ കൂടിയാൽ ഒരുലക്ഷം രൂപയാകും പവൻ വില.
രാവിലെ ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഉച്ചക്ക് ശേഷം ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടി.ആഗോളവിപണിയിലും സ്വർണം റെക്കോഡ് നിരക്കിലാണ് വ്യാപാരം നടത്തുന്നത്.