Share this Article
News Malayalam 24x7
സ്വർണവില വീണ്ടും റെക്കോർഡിൽ; പവന് 600 രൂപ വർദ്ധിച്ച് 55,680 രൂപ
gold

സ്വർണ്ണവില ഇന്ന് ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6960 രൂപയും, പവന് 600 രൂപ വർദ്ധിച്ച് 55,680 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5775 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി.

 ഇന്ത്യൻ രൂപ ചെറിയതോതിൽ കരുത്തർജിച്ചിട്ടുണ്ട്. വിനിമയ നിരക്ക് 83.50. യുഎസ് പലിശ നിരക്ക് കുറച്ചതിനുശേഷം വലിയതോതിൽ വില വർദ്ധിക്കാതിരുന്ന സ്വർണം, പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇപ്പോൾ വിലവർധനവിന് കാരണമായത്.

കഴിഞ്ഞ നവംബറിൽ അന്താരാഷ്ട്ര വില 1800 ഡോളറിൽ ആയിരുന്നതാണ് ഇപ്പോൾ 800 ഡോളറിൽ അധികം വർദ്ധിച്ചു 2622 ഡോളറിലായത്.

മെയ് 20ന് സ്വർണ്ണവില ഗ്രാമിന് 6895 രൂപയായിരുന്ന റെക്കോർഡ് ആണ് ഇന്ന് മറികടന്നത്.  സ്വർണ്ണവിലയിൽ നേരിയ തോതിൽ വിലക്കുറവ് അനുഭവപ്പെടുമ്പോൾ തന്നെ വൻതോതിൽ നിക്ഷേപം വർദ്ധിക്കുന്നത് വിലവർധനവിന് കാരണമാകുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories