Share this Article
News Malayalam 24x7
എച്ച് ഡി എഫ് സിക്ക് പിന്നാലെ മറ്റൊരു ലയനം കൂടി
വെബ് ടീം
posted on 04-07-2023
1 min read
IDFC to merge with IDFC First Bank, shares tank 6%

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡിന്റെ ഡയറക്‌ടർ ബോർഡ് ഐഡിഎഫ്‌സി ലിമിറ്റഡിന്റെയും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെയും ലയനത്തിന് അംഗീകാരം നൽകി. എച്ച്‌ഡിഎഫ്‌സിയും എച്ച്‌ഡിഎഫ്‌സി ബാങ്കും തമ്മിലുള്ള 40 ബില്യൺ ഡോളർ ലയനത്തിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

നിർദ്ദിഷ്ട ലയനത്തിന് ശേഷം, ഐഡിഎഫ്‌സി ലിമിറ്റഡിന്റെ ഓഹരി ഉടമകൾക്ക് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഓരോ 100 ഓഹരികൾക്കും 155 ഓഹരികൾ ലഭിക്കും.

മാർച്ച് അവസാനത്തോടെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ആകെ ആസ്തി 2.4 ലക്ഷം കോടി രൂപയും വിറ്റുവരവ് 27,194.51 കോടി രൂപയുമാണ്. 2023 സാമ്പത്തിക വർഷത്തിൽ ബാങ്ക് 2437.13 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ഐഡിഎഫ്‌സി ലിമിറ്റഡിന്റെ ആകെ ആസ്തി 9,570.64 കോടി രൂപയും വിറ്റുവരവ് 2,076 കോടി രൂപയുമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories