Share this Article
വീണ്ടും കുതിപ്പുതുടര്‍ന്ന് സ്വര്‍ണവില
gold

വീണ്ടും കുതിപ്പുതുടര്‍ന്ന് സ്വര്‍ണവില. സ്വര്‍ണ്ണവില ആദ്യമായി 74000 കടന്നു. ഒരു പവന് ഇന്ന് കൂടിയത് 2200 രൂപയാണ്. ഇതോടെ പവന് 74,320 രൂപയായി. ഗ്രാമിന് 275 രൂപ കൂടി 9,290 രൂപയായി. 24 കാരറ്റ് സ്വര്‍ണം ഒരു കിലോ ഗ്രാമിന് ഒരു കോടി രൂപയ്ക്ക് മുകളിലായി. പത്ത് ഗ്രാമിന് ആദ്യമായി ഒരു ലക്ഷമായി ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണം രണ്ടാഴ്ചയ്ക്കിടെ 8,520 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,650 രൂപയാണ് ഇന്ന് നല്‍കേണ്ടത്. വെള്ളിയുടെ വില ഗ്രാമിന് 109 രൂപയില്‍ തന്നെ നില്‍ക്കുന്നു. രണ്ടാഴ്ചയ്ക്കിടെ ഇത്രയും വലിയ വര്‍ധന സ്വര്‍ണ വിലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. അന്താരാഷ്ട്ര സ്വര്‍ണവില കുത്തനെ വര്‍ധിക്കുന്നതാണ് കേരളത്തിലും വില കൂടാനുള്ള കാരണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories