Share this Article
KERALAVISION TELEVISION AWARDS 2025
ഇന്ന് രണ്ട് തവണ കൂടി; ഉച്ചയ്ക്ക് ശേഷവും വർദ്ധനവ്; സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്
വെബ് ടീം
posted on 13-11-2025
1 min read
GOLD RATE

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് രണ്ട് തവണ വർദ്ധനവ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം  ഗ്രാമിന് 60 രൂപ കൂടി 11,790 രൂപയും പവന് 600 രൂപ കൂടി 94,320 രൂപയിലുമെത്തി.ബുധനാഴ്ച പവന് 92,040 രൂപയുണ്ടായിരുന്ന സ്വർണവില ഇന്ന് രാവിലെ 1680 രൂപ വർധിച്ച് 93,720 രൂപയിലെത്തുകയായിരുന്നു. ഗ്രാമിന് 210 രൂപ വർധിച്ച് 11,715 രൂപയിലുമെത്തിയിരുന്നു. ഉച്ചയോടെ വീണ്ടും വില ഉയരുന്നതാണ് കണ്ടത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർധിച്ച് 9695 രൂപയായും പവന് 480 രൂപ വർധിച്ച് 77650 രൂപയിലുമെത്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories