Share this Article
News Malayalam 24x7
ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് കുറഞ്ഞു, രാവിലെ റെക്കോർഡ് വില, വൈകിട്ട് ഇടിവ്
വെബ് ടീം
1 hours 52 Minutes Ago
1 min read
GOLD RATE

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം സ്വർണവില കുറ‍ഞ്ഞു. റെക്കോർഡ് വിലയിൽ നിന്നാണ് ഇടിവുണ്ടായിരിക്കുന്നത്. 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 1,02,000 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം.

ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. ഇന്ന് രാവിലെ പവന്റെ വില 1,03,560 രൂപയായിരുന്നു. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories