കൊച്ചി: സ്വർണവില ഇന്ന് രണ്ട് തവണ കുറഞ്ഞു. ഇടവേളക്ക് ശേഷം വൻ കുതിപ്പ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് (നവം. 14) രാവിലെയും ഉച്ചക്കുമായി രണ്ടുതവണയാണ് കുറഞ്ഞത്. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,645 രൂപയും പവന് 93,160 രൂപയുമായി.
ഉച്ചക്ക് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇടിഞ്ഞത്. രാവിലെ യഥാക്രമം 70 രൂപയും 560 രൂപയും കുറഞ്ഞു. 93,760 രൂപയായയിരുന്നു പവൻ വില.
ഇന്നലെ സ്വർണത്തിന് രാവിലെയും ഉച്ചക്കും വില കൂടിയിരുന്നു. രാവിലെ ഗ്രാമിന് 210 രൂപയും പവന് 1680 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപ കൂടി 11,790 രൂപയും പവന് 600 രൂപ കൂടി 94,320 രൂപയിലുമെത്തിയിരുന്നു.