Share this Article
News Malayalam 24x7
സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 600 രൂപ വര്‍ധിച്ച് 51,280 രൂപയായി
Gold price at all-time record; Pavan increased by Rs 600 to Rs 51,280

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്ന് 75 രൂപ ഗ്രാമിന് വർദ്ധിച്ച് 6410 രൂപയും പവന് 600 രൂപ വർദ്ധിച്ച് 51,280 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2285 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്.

ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും. അന്താരാഷ്ട്ര സ്വർണ്ണവില കയറ്റം ഈ നില തുടർന്നാൽ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് 212582 ടൺ സ്വർണ൦ ചരിത്രത്തിൽ ഇതുവരെ ഖനനം ചെയ്തിട്ടുണ്ട് . ഇതിൻറെ വില ഏകദേശം 65 ട്രില്യൻ ഡോളർ വരും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories