Share this Article
സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിട്ടു; ഇന്ന് പവന് കൂടിയത് 600 രൂപ
വെബ് ടീം
posted on 01-12-2023
1 min read
gold price increased today

കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. പവന് 46,760 രൂപയാണ് ഇന്നത്തെ വില. അറുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5845 രുപയായി. കഴിഞ്ഞമാസം 29ന് രേഖപ്പെടുത്തിയ 46,480 രൂപയാണ് ഇതിന് മുമ്പത്തെ റെക്കോര്‍ഡ് പവന്‍ വില. പിന്നീട് താഴ്ന്ന വില ഇന്നലെ വീണ്ടും വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ കൂടല്‍.

നവംബര്‍ 29 ലെ റെക്കോര്‍ഡ് നിരക്കായ ഗ്രാമിന് 5,810 രൂപയും പവന് 46480 രൂപയുമാണ് ഇന്നത്തെ വില മറി കടന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories