Share this Article
KERALAVISION TELEVISION AWARDS 2025
ഒല ഇലക്ട്രിക് ഷെയർ; നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ
Ola Electric fast losing market share

ഭവീഷ് അഗർവാൾ നയിക്കുന്ന ഒല ഇലക്ട്രിക് അടുത്തിടെയാണ് ഓഹരി വിപണിയിൽ പ്രവേശിച്ചത്. വലിയ സ്വീകാര്യതയാണ് ഷെയർ മാർക്കറ്റിൽ ഒല ഇലക്ട്രിക്കിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നിരുന്നാലും നിക്ഷേപകർ ജാഗ്രത പാലിക്കണമെന്നാണ് ഓഹരി വിപണി വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.

ആഭ്യന്തര ഇലക്ട്രിക് ടു-വീലർ മേഖലയിലെ മത്സരത്തിൽ ഒല ഇലക്ട്രിക്ക് പിന്നോട്ട് പോയിരിക്കുകയാണ്.

 ടിവിഎസ്, ബജാജ് തുടങ്ങിയ ടൂവീലർ കമ്പനികൾ കൂടുതൽ വിലകുറഞ്ഞ ഇലക്ട്രിക് ടു-വീലറുകൾ അവതരിപ്പിച്ചതോടെ, ഒലയുടെ മാർക്കറ്റ് ഷെയർ 49 ശതമാനത്തിൽ നിന്ന് 33 ശതമാനമായി ഇടിഞ്ഞതായാണ് ജെഫറീസ് റിപ്പോർട്ട്.

ഒല ഇലക്ട്രിക്, പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചെങ്കിലും, മാർക്കറ്റ് ഷെയർ വീണ്ടെടുക്കാൻ കഴിയുമോ എന്നത് സംശയമാണ്.

ഒലയുടെ ഓഹരി വിലയുടെ കാര്യത്തിൽ നിലവിൽ അനിശ്ചിതത്വം നേരിടുന്നതായി മാർക്കറ്റ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ഈ സാഹചര്യത്തിൽ, ഒല ഇലക്ട്രിക്കിൽ  നിക്ഷേപം നടത്തുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഒല ഇലക്ട്രിക് ഓഹരി വില: വിപണിയിലെ മാറ്റങ്ങൾ

ഇന്ത്യയിലെ പ്രമുഖ  ഇലക്ട്രിക് വാഹന നിർമ്മാതാവായ ഒല ഇലക്ട്രിക് ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചിട്ട് അധികം നാളുകൾ ആയിട്ടില്ല. എങ്കിൽപ്പോലും വിപണിയിൽ വലിയ കയറ്റിറങ്ങൾക്ക് ഈ ഓഹരി സാക്ഷ്യം വഹിച്ചു .

ഉയർന്ന വില: ഓഗസ്റ്റ് 20-ന് ഓല ഇലക്ട്രിക് ഓഹരി വില 157.40 രൂപയിലെത്തി, ഇത് കഴിഞ്ഞ 52 ആഴ്ചകളിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു.

താഴ്ന്ന വില: എന്നാൽ, ഓഗസ്റ്റ് 23-ന് ഓഹരി വില 126.26 രൂപയായി കുറഞ്ഞു, ഇത് 3.86% കുറവാണ്.

വിപണി പ്രവേശനം: ഓഗസ്റ്റ് 9-ന് ഓല ഇലക്ട്രിക് ഓഹരികൾ 20% ഉയർന്ന് വിപണിയിൽ പ്രവേശിച്ചു, ഇത് കമ്പനിയുടെ മൂല്യം 4.8 ബില്യൺ ഡോളറായി ഉയർത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories