Share this Article
KERALAVISION TELEVISION AWARDS 2025
സെന്‍സെക്‌സ് 65,000 കടന്ന് മുന്നോട്ട്
വെബ് ടീം
posted on 04-07-2023
1 min read
SENSEX TOP 65000

മുംബൈ: ഓഹരിവിപണിയിൽ ഇന്നലെ 65000 പോയിന്റ് എന്ന നിർണായക നിലവാരം  പിന്നിട്ട  സെൻസെക്സ് ഇന്നും മുന്നോട്ട്. തുടർച്ചയായ അ‍ഞ്ചാമത്തെ ദിവസമാണ് മാർക്കറ്റ് ലാഭമെടുപ്പു തുടരുന്നത്. സെൻസെക്സ് 381.55 പോയിന്റ് ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 65,586.6 ലും നിഫ്റ്റി 90.95 പോയിന്റ് നേട്ടത്തിൽ 19,413.5 എന്ന പുതിയ റെക്കോർഡും സ്വന്തമാക്കി. സെൻസെക്സിൽ ബജാജ് ഫിനാൻസ് 6.56% വും ബജാജ് ഫിന്‍സെര്‍വ് 3.93% വും ഉയർന്നു. 

സെൻസെക്സിൽ വിപ്രോ, ടാറ്റ കൺസൽറ്റൻസി സർവീസസ്, ലാര്‍സൻ ആന്‍ഡ് ട്രൂബോ, ടെക് മഹീന്ദ്ര, നെസ്‌ലെ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‍സി ബാങ്ക്, എച്ച്ഡിഎഫ്‍സി എന്നീ ഓഹരികൾ മുന്നേറിയപ്പോൾ എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, അള്‍ട്രാടെക് സിമന്റ്സ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ എന്നീ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം തുടരുന്നു.

വിദേശ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങിക്കൂട്ടുന്നതും ആഗോള വിപണികളിലെ മുന്നേറ്റവുമാണ് ഊർജമാകുന്നത്. രാജ്യത്തെ ജിഎസ്ടി(ചരക്ക് സേവന നികുതി) വരുമാനം നാലാം തവണ 1.60 ലക്ഷം കോടി കടന്നതും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി. 1.61 ലക്ഷം കോടി രൂപയാണ് ജൂണിലെ നികുതി വരവ്.

റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എച്ച്ഡിഎഫ്സി എന്നീ ഓഹരികളായിരുന്നു വിപണിയിലെ മുന്നേറ്റത്തിലെ താരങ്ങൾ. സെൻസെക്സ് 486.49 പോയിന്റ് ഉയർന്ന് 65,205.05ലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ 581.79 പോയിന്റ് വരെ ഉയരുകയും ചെയ്തു. ഇതോടെ റെക്കോർഡ് ഇൻട്രാഡേ നിലവാരമായ 65,300.25 പോയന്റിൽ സൂചിക മുട്ടി. നിഫ്റ്റി 133.50 പോയിന്റ് വർധിച്ച് റെക്കോർഡ് നിലയായ 19,322.55ൽ ക്ലോസ് ചെയ്യുകയും ചെയ്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories