Share this Article
KERALAVISION TELEVISION AWARDS 2025
IKIO Lighting IPO listing today: ഐകിയോ ലൈറ്റിംഗ് ഇന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും
വെബ് ടീം
posted on 16-06-2023
1 min read
IKIO Lighting IPO listing today

ഓഹരി വിപണിയിൽ  വളരെ പ്രധാനപ്പെട്ട ദിവസമാണ് ജൂൺ 16 വെള്ളിയാഴ്ച. കഴിഞ്ഞ ദിവസങ്ങളിലായി ഐ പി ഒ നടന്ന, IKIO ലൈറ്റിംഗ് ലിമിറ്റഡ് ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിക്കുന്ന ദിവസമാണ് ഇത്.  IKIO ലൈറ്റിംഗ് ലിമിറ്റഡിന്റെ ഓഹരികളുടെ ലിസ്റ്റ് ഇന്ന് നടക്കും.

 ബിഎസ്ഇയുടെയും എൻഎസ്ഇയുടെയും ബി ഗ്രൂപ്പിൽ ആയിരിക്കും  IKIO ലൈറ്റിംഗ് ഓഹരികൾ ലിസ്റ്റ് ചെയ്യുക. ഓഹരികളുടെ ലിസ്റ്റിംഗ് ഇന്ന് പ്രത്യേക പ്രീ-ഓപ്പൺ സെഷനിലാണ് നടക്കുക. ഈ ഓഹരികൾക്ക് സ്റ്റോക്ക് മാർക്കറ്റിൽ 30 ശതമാനം വരെ ഉയരുമെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.

KIO ലൈറ്റിംഗ് അതിന്റെ പ്രാരംഭ ഓഹരി വിൽപ്പനയിൽ നിന്ന് ഏകദേശം 607 കോടി രൂപ സമാഹരിച്ചതായാണ് വിവരം. ജൂൺ 6 നും ജൂൺ 8 നും ഇടയിലായിരുന്നു ഇതിൻ്റെ ഐ പി ഒ നടന്നത്. 52 ഇക്വിറ്റി ഷെയറുകളുള്ള ഇഷ്യുവിനായി കമ്പനി 270-285 രൂപ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരുന്നു. കമ്പനിയുടെ ഐപിഒ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. 

തങ്ങളുടെ കടം വീട്ടുക, പുതിയ സബ്‌സിഡിയറിയിൽ നിക്ഷേപിക്കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് IKIO ലൈറ്റിംഗ് ഐ പി ഒ നടത്തിയത്. ഐപിഒയിൽ നിന്നുള്ള വരുമാനം 50 കോടിയുടെ കടം വീട്ടാനും 212.3 കോടി രൂപ നോയ്ഡയിൽ അതിന്റെ അനുബന്ധ സ്ഥാപനം വഴി ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനും ഉപയോഗിക്കും. ഇതോടൊപ്പം വിപണി മൂല്യം ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories