Share this Article
News Malayalam 24x7
ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്കിൻ്റെ പുതിയ ശാഖ കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു
വെബ് ടീം
posted on 29-09-2023
1 min read
FINCARE SMALL FINANACE BANK NEW BRANCH STARTED AT KANNUR

കണ്ണൂർ: രാജ്യത്തെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്കിൻ്റെ പുതിയ ശാഖ കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്കിൻ്റെ 960-മത് ശാഖയാണ് കണ്ണൂരിലേത്. കൃഷ്ണ ജ്വല്ലറി മേധാവി സി വി രവീന്ദ്രൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്.

കേരളത്തിലെ ഒൻപതാമത് ശാഖയാണ് കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ കൻ്റോണ്മെൻ്റിലെ കമാൻ്റിങ്ങ് ഓഫീസർ കേണൽ ലോകേന്ദ്ര സിംഗ്, കണ്ണൂർ അർബൻ കോപ്പറേറ്റീവ് ബാങ്ക് ചെയർമാൻ കെ പ്രമോദ് , ബ്രാഞ്ച് മാനേജർ സുജിന കെ എന്നിവർ പങ്കെടുത്തു.

നിലവിൽ കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ തുടങ്ങിയ നഗരങ്ങളിൽ ബാങ്കിൻ്റെ സാന്നിധ്യമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories