സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 840 രൂപ വർധിച്ച് 90,320 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 105 രൂപ വർധിച്ച് 11,290 രൂപയാണ് ഇന്നത്തെ വില.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണം വാങ്ങുന്നതാണ് വില ഉയരുന്നതിനുള്ള പ്രധാന കാരണം. കൂടാതെ, അമേരിക്കയിലെ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് കുറച്ചേക്കും എന്ന പ്രതീക്ഷകളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
പവന് 90,320 രൂപ നൽകിയാൽ മാത്രമേ ഇന്ന് സ്വർണം ലഭിക്കൂ. ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ ഒരു ലക്ഷം രൂപയോളം വരും ഒരു പവൻ സ്വർണം സ്വന്തമാക്കാൻ. നിലവിലെ സാഹചര്യം സ്വർണ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.