Share this Article
KERALA GOLD RATE/സ്വര്‍ണവില വീണ്ടും കുറഞ്ഞു
വെബ് ടീം
posted on 02-10-2023
1 min read
KERALA GOLD RATE

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ  വീണ്ടും ഇടിവ്. 120  രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,560  രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20 മുതല്‍ സ്വര്‍ണവില കുറഞ്ഞ് വരികയാണ്. 20ന് 44,160 രൂപയായിരുന്നു സ്വര്‍ണവില. 12 ദിവസത്തിനിടെ വിലയില്‍ 1600 രൂപയാണ് ഇടിഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories