Share this Article
News Malayalam 24x7
GOLD RATE TODAY/സ്വർണവില കൂടി; ഈ മാസത്തെ ഉയർന്ന നിരക്കിൽ
വെബ് ടീം
posted on 13-07-2023
1 min read
gold rate today

കൊച്ചി: സ്വ‍ർണ വിലയിൽ പവന് 280 രൂപയുടെ വർധന. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് വില. ഒരു ഗ്രാമിന് 5,500 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1960 ഡോളറിലേക്ക് വില ഉയർന്നു. അമേരിക്കയിൽ പണപ്പെരുപ്പം കുറഞ്ഞ് തുടങ്ങുന്നതിൻെറ സൂചനകൾ, ഡോളറിൻെറ തളർച്ച തുടങ്ങിയ കാരണങ്ങൾ സ്വർണത്തിന് നേട്ടമായി. ബുധനാഴ്ച സ്പോട്ട് ഗോൾഡ് വിലയും ഫ്യൂച്ചേഴ്സ് വ്യാപാര നിരക്കും ഉയർന്നു. 1.3 ശതമാനമാണ് വർധന.

ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories