സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. പവന് 81,600 രൂപയും ഗ്രാമിന് 10,200 രൂപയുമായി. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വര്‍ണ്ണ വില ഗ്രാമിന് പതിനായിരം കടന്നത്. ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കും രാജ്യാന്തര സംഘര്‍ഷങ്ങളുമാണ് സ്വര്‍ണ്ണവില ഉയരാനുള്ള പ്രധാന കാരണങ്ങള്‍. യുഎസ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു കുറയുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.