കേരളത്തില്‍ സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണ്ണം പവന് 1,880 കുറഞ്ഞ് 95,840 രൂപയിലെത്തി. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയിലെത്തി. നവംബര്‍ 5ന് കേരളത്തില്‍ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,07,080 രൂപയായിരുന്ന വില നവംബര്‍ 19ന് 95,840 രൂപയായി കുറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒരു പവന് 12,000 രൂപയ്ക്ക് അടുത്താണ് കുറഞ്ഞത്. 2026ല്‍ രണ്ടാമത്തെ തവണയാണ് പവന്‍ വില ഒരു ലക്ഷം രൂപയില്‍ താഴെ എത്തുന്നത്. ഇതിനു മുന്‍പ് മാര്‍ച്ച് 23നാണ് സ്വര്‍ണവില ഇത്രയും കുറഞ്ഞ നിരക്കിലെത്തിയത്. അന്ന് പവന് 99,480 രൂപയാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവും അമേരിക്കന്‍ ഡോളറിന്റെ ശക്തമായ മുന്നേറ്റവുമാണ് ആഗോളവിപണിയിലെ ഈ ഇടിവിന്റെ പ്രധാന കാരണം.