Share this Article
News Malayalam 24x7
സംസ്ഥാനത്ത് സ്വര്‍ണവില രണ്ടാമതും ഇടിഞ്ഞു; ദുബായിൽ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 400 ദിര്‍ഹത്തില്‍ താഴെയെത്തി
വെബ് ടീം
1 hours 52 Minutes Ago
1 min read
gold rate

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില രണ്ടാമതും ഇടിഞ്ഞു. ഗ്രാമിന് 100 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,710 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 800 രൂപയുടെ കുറവുണ്ടായി. പവന്‍വില 1,13,360 രൂപയായി കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായി. ഗ്രാമിന് 11,645 രൂപയായും പവന് 93,160 രൂപയായുമായിട്ടാണ് വില കുറഞ്ഞത്.

ഇന്ന് രാവിലെ സ്വര്‍ണത്തിന് നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായിരുന്നു. പവന് 15രൂപ കുറഞ്ഞ് 14,270 രൂപയായിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചക്ക് വീണ്ടും കുറഞ്ഞത്.

അതേ സമയം ദുബായിലും സ്വര്‍ണ വിലയില്‍ ഇടിവ് ഉണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 400 ദിര്‍ഹത്തില്‍ താഴെ എത്തി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 525 ദിര്‍ഹമാണ് വില. ഗ്രാമിന് 2.50 ദിര്‍ഹമാണ് കുറഞ്ഞത്.

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 525 ദിര്‍ഹം, 22 കാരറ്റിന് 486 ദിര്‍ഹവും 21 കാരറ്റിന് 466 ദിര്‍ഹവും 18 കാരറ്റിന് 399.50 ദിര്‍ഹവുമാണ് ഇന്നത്തെ വില വില.

അമേരിക്കയിലെ പണപ്പെരുപ്പം, ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് നയം, മിഡിലീസ്റ്റിലെ സംഘര്‍ഷാവസ്ഥ എന്നിവ സ്വര്‍ണവിലയെ സ്വാധീനിക്കുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍.അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് 0.45 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,357 ഡോളറിലെത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories