Share this Article
News Malayalam 24x7
ഇപിഎഫ് അടിസ്ഥാന ശമ്പള പരിധി 25,000 രൂപയായി ഉയർത്തി; പുതിയ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ
EPF Wage Limit Raised to Rs 25,000

എംപ്ലോയിസ് പ്രാവിഡന്റ് ഫണ്ട് അടിസ്ഥാന ശമ്പള പരിധി ഉയര്‍ത്തിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പരമാവധി ശബള പരിധി 15000ത്തില്‍ നിന്ന് 25000 രൂപയാക്കി ഉയര്‍ത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് മന്ത്രി സഭ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇത് 51 ലക്ഷത്തിലധികം ജീവനക്കാരെ കൂടി നിര്‍ബന്ധിത ഇ.പി.എഫ്.ഒ  പരിധിക്ക് കീഴില്‍ കൊണ്ടുവരുമെന്ന് മന്ത്രി അശ്വനി വൈഷണവ് പറഞ്ഞു. ഇതിന്റെ ഭാഗമായി തൊഴിലുടമകള്‍ നല്‍കുന്ന പിഎഫ് വിഹിതം ഉയരും. 2014 ലാണ് അടിസ്ഥാന ശബള പരിധി 15,000 ആക്കി ഉയര്‍ത്തിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ വേതന വളര്‍ച്ച, തൊഴിലവസരങ്ങളുടെ വികാസം എന്നിവ ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ 25,000 രൂപയാക്കിയുള്ള തീരുമാനമുണ്ടായത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories