Share this Article
News Malayalam 24x7
ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും: ധനമന്ത്രാലയത്തിന്റെ നിർദ്ദേശം 28 മുതൽ മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്
വെബ് ടീം
0 hours 48 Minutes Ago
1 min read
bank

ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) സെപ്റ്റംബർ 28 മുതൽ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ഇടപാടുകാർക്കായി സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും.

സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമായതിനാൽ പണിമുടക്ക് കൂടി ചേരുമ്പോൾ തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവർത്തനം സ്തംഭിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ ഇടപെടൽ നടത്തിയത്. എല്ലാ പൊതുമേഖലാ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും ഞായറാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories