Share this Article
News Malayalam 24x7
സീസൺ തുടങ്ങുന്നത് 2 ദിവസം വൈകി, IPL തുടക്കം മാർച്ച് 28ന്; ഫൈനൽ മെയ് 31ന്, ആര്‍സിബിയുടെ ഹോം മത്സരങ്ങള്‍ മാറ്റിയേക്കും
വെബ് ടീം
5 hours 58 Minutes Ago
1 min read
ipl

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎല്‍) പത്തൊൻപതാം സീസൺ മാർച്ച് 28-ന് ആരംഭിക്കും. നേരത്തെ മാർച്ച് 26-ന് തുടങ്ങാനായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നതെങ്കിലും രണ്ട് ദിവസം നീട്ടി മാർച്ച് 28-ലേക്ക് മാറ്റാൻ ഐപിഎൽ ഗവേണിംഗ് കൗൺസിൽ തീരുമാനമെടുത്തതായാണ് വിവരം. മെയ് 31-നായിരിക്കും കലാശപ്പോരാട്ടം.അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാത്തതാണ് ഐപിഎൽ മത്സരക്രമം വൈകാൻ കാരണം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, രാജസ്ഥാൻ റോയൽസ് (ഗുവാഹത്തി) എന്നീ ടീമുകളുടെ ഹോം മത്സരങ്ങൾ ഈ സംസ്ഥാനങ്ങളിലാണ് നടക്കേണ്ടത്. തെരഞ്ഞെടുപ്പ് തീയതികൾ വരുന്ന മുറയ്ക്ക് രണ്ട് ഘട്ടങ്ങളായി മത്സരക്രമം പുറത്തിറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അടുത്ത ആഴ്ച ചേരുന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ഇതിൽ അന്തിമ തീരുമാനമുണ്ടാകും.

നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ഉൾപ്പെടുന്ന ഉദ്ഘാടന മത്സരത്തിന്‍റെ വേദിയെച്ചൊല്ലിയാണ് ഇപ്പോൾ പ്രധാന ചർച്ചകൾ നടക്കുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories