Share this Article
News Malayalam 24x7
റെക്കോർഡ് പോളിംഗുമായി പശ്ചിമ ബംഗാൾ; തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ വൻ പങ്കാളിത്തം
West Bengal Records Massive Voter

പശ്ചിമ ബംഗാളില്‍ പോളിംഗ് ദേശീയ റെക്കോര്‍ഡിലേക്ക്. രണ്ടാം ഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായപ്പോള്‍ രേഖപ്പെടുത്തിയത് 92.67 ശതമാനം പോളിംഗാണ്. ഹോം വോട്ടുകളും തപാല്‍ സര്‍വീസ് വോട്ടുകളും കൂടി ചേര്‍ക്കുമ്പോള്‍ പോളിംഗ് ശതമാനം 94 % കടക്കുമെന്നാണ് വിലയിരുത്തല്‍. 

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ 142 സീറ്റുകളില്‍ രേഖപ്പെടുത്തിയ 80.4 ശതമാനം എന്നതില്‍ 10 ശതമാനത്തിന്റെ വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ബംഗാളിലെ ആദ്യ ഘട്ട വോട്ടെടുപ്പിലും 90 ശതമാനത്തിന് മുകളില്‍ വോട്ടുകള്‍ പോള്‍ ചെയ്തിരുന്നു. 93.2 ആണ് ആദ്യ ഘട്ടത്തിലെ പോളിംഗ് ശതമാനം. 


പൂര്‍ബ ബര്‍ധമാന്‍ മണ്ഡലത്തില്‍ 93.83 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. സ്വാതന്ത്രത്തിന് ശേഷം സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇത്രയും വലിയ തോതില്‍ വോട്ടര്‍മാര്‍ പങ്കെടുക്കുന്നത് ആദ്യാമായാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്ത് പരക്കെ അക്രമങ്ങളും സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ജനങ്ങള്‍ പോളിംഗ് ബൂത്തിലെത്തുന്നതിന് അത് തടസ്സമായില്ലെന്നാണ് വിലയിരുത്തല്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories