മുഖ്യമന്ത്രി വി.ഡി. സതീശന്റെ പഴയ ഫോൺ നമ്പർ ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പും ഭീഷണിയും നടത്തിയ കേസിൽ വെമ്പായം സ്വദേശി ഷംനാദിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു.
വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വി ഡി സതീശൻ ഉപേക്ഷിച്ച മൊബൈൽ നമ്പർ അപേക്ഷ നൽകി സ്വന്തമാക്കിയ പ്രതി, ഈ നമ്പർ ഉപയോഗിച്ച് നിരവധി പേരെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.