Share this Article
ഇറാനെതിരെ ഉടൻ സൈനിക നടപടിയില്ലെന്ന് ഡൊണാൾഡ് ട്രംപ്
Donald Trump

ഇറാന് എതിരെ നിലവില്‍ സൈനിക നടപടി അനിവാര്യമല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, സാഹചര്യം മാറിയാല്‍ ആക്രമിക്കാന്‍ അമേരിക്ക സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍താനിയുമായി നടന്ന കൂടിക്കഴ്ചയില്‍ സംഘര്‍ഷത്തെ കുറിച്ച് സംസാരിച്ചെന്നും ട്രംപ് പറഞ്ഞു. ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ യുഎസ് നാവിക ഉപരോധവും ഓപ്പറേഷന്‍ അയണ്‍ ഗേറ്റും നിലനിര്‍ത്തുന്നതിനെ അനുകൂലിക്കുന്നതായും ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കരുതെന്ന നിലപാട് എല്ലാവരും അംഗീകരിച്ചെന്നും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സാധ്യത മുന്നില്‍ കാണുന്നുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അതേസമയം, ഇറാന്റെ ആവശ്യങ്ങള്‍ അമേരിക്ക അംഗീകരിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ അനുകൂല മാറ്റമുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories