Share this Article
2026-ലെ ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരൻ എം. ജോൺ ഹാരിസണിന്
British Author M. John Harrison

2026ലെ മികച്ച സാഹിത്യകൃതിക്കുള്ള ബുക്കര്‍ പ്രൈസ് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരന്‍ എം. ജോണ്‍ ഹാരിസണ്. അദ്ദേഹത്തിന്റെ 'ദി എന്‍ഡ് ഓഫ് എവരിതിങ്' എന്ന സയന്‍സ് ഫിക്ഷന്‍ നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാര ചരിത്രത്തില്‍ ഒരു സയന്‍സ് ഫിക്ഷന്‍ നോവലിന് ഈ നേട്ടം ലഭിക്കുന്നത് ആദ്യമായാണ്.  81ആം വയസ്സില്‍ ബുക്കര്‍ പുരസ്‌കാരം നേടുന്നതോടെ ഈ അംഗീകാരം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതിയും എം. ജോണ്‍ ഹാരിസണ്‍ സ്വന്തമാക്കി. 50,000 പൗണ്ടാണ് പുരസ്‌കാര തുക. മനുഷ്യരാശിയുടെ നിലനില്‍പ്പും അതിജീവനവും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളുമാണ് നോവലിന്റെ പ്രമേയം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories