നടന്‍ മമ്മൂട്ടിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സൈബര്‍ ആക്രമണത്തിനിടെ 2025ല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്ത് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഡിലീറ്റ് ചെയ്തത്. മമ്മൂട്ടി അടക്കമുള്ളവരുടെ ചിത്രം സഹിതമാണ് പോസ്റ്റിട്ടത്. ബി. ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ആശംസകള്‍ നേരാന്‍ മമ്മൂട്ടി വീട്ടിലെത്തിയതിന് എതിരെ നിരവധി സൈബര്‍ ആക്രമണമാണ് ഉണ്ടായത്. അതേസമയം, അന്നേദിവസം തന്നെ റാപ്പര്‍ വേടന് എതിരെയിട്ട പോസ്റ്റ് ഇപ്പോഴും ഫേസ്ബുക്കിലുണ്ട്.