Share this Article
ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; വായുഗുണനിലവാരം അപകടകരമായ നിലയിൽ
Delhi Air Pollution

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായൂമലിനീകരണം അതിരൂക്ഷം. പലയിടങ്ങളിലും വായൂഗുണനിലവാര സൂചിക 400  ന് മുകളില്‍ ആയി ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ മിക്ക ഭാഗങ്ങളും കറുത്ത പുകയും മൂടല്‍മഞ്ഞും കാരണം മൂടിക്കെട്ടിയ നിലയിലായിരുന്നു. 2021-ന് ശേഷം വായുനിലവാരം ഏറ്റവും മോശമായ ദീപാവലിവേളയാണിതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഹരിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും വിവിധ ഭാഗങ്ങളില്‍  ഉത്തരവ് വ്യാപകമായി ലംഘിച്ചതായാണ് മലിനീകരണ തോത് ഉയരാന്‍ കാരണം. വായുഗുണനിലവാരം മോശമായി തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ പലയിടങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വായുമലിനീകരണം വര്‍ധിക്കുകയാണെങ്കില്‍ ക്ലൗഡ് സീഡിങ് വഴി കൃത്രിമമഴ പെയ്യിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories