Share this Article
അമേരിക്കൻ പ്രതിരോധ സെക്രട്ടറിക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു
Impeachment Motion Introduced

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിനേതാവും കെന്റക്കിയില്‍ നിന്നുള്ള ജനപ്രതിനിധിയുമായ തോമസ് മാസിയാണ് ഹെഗ്‌സെത്തിനെതിരെ പ്രമേയം സമര്‍പ്പിച്ചത്. അധികാരം ദുരുപയോഗം ചെയ്യുകയും ദേശീയ സുരക്ഷയെ തകര്‍ക്കുകയും ഇറാനില്‍ അനാവശ്യവും ചെലവേറിയതുമായ യുദ്ധം നടത്തുകയും ചെയ്‌തെന്ന് ജെഫ്രീസ് ഹെഗ്‌സെത്തിനെതിരെ ആരോപിച്ചു. ഇറാനിലെ യുദ്ധം അമേരിക്കന്‍ ജനതയ്ക്ക് വിലക്കയറ്റമുണ്ടാക്കുകയും രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെയാണ് പ്രതിരോധവകുപ്പ് സെക്രട്ടറിക്ക് എതിരെ നീക്കം ശക്തമായത്. നാളെയോടെ ജനപ്രതിനിധി സഭിയില്‍ ഇതുസംബന്ധിച്ച് വോട്ടെടുപ്പ് നടന്നേക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories