ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഭീകരാക്രമണം, 3 ജവാന്മാർക്ക് പരുക്ക്. CRPF ജവാന്മാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കുൽഗാമിൽ ആണ് ആക്രമണം നടന്നത്. മേഖലയിൽ സൈന്യം തിരിച്ചടി ആരംഭിച്ചു. മേഖലയിലേക്ക് കൂടുതൽ സൂരക്ഷ വിന്യാസം. അഖ്റാൻ മേഖലയിൽ ആണ് സംഭവം. 2:15 ഓടെയാണ് സംഭവം ഉണ്ടായത്.
പരിക്കേറ്റവരെ അനന്ത്‌നാഗിലെ ആശുപത്രിയിൽ മാറ്റി. ബൈക്കിലെത്തിയ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. CRPF ന്റെ പോസ്റ്റിന് നേരെയാണ് ആക്രമണം നടന്നത്.