കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിന് റാഞ്ചല്‍ ഭീഷണി. വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി. വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. യാത്രക്കാരെ പുറത്തിറക്കി. പരിശോധനകള്‍ തുടരുകയാണ്.
ഭീഷണി സന്ദേശം ലഭിച്ചതായി പൈലറ്റ് തന്നെ നേരിട്ട് എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു. 98 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കൂടാതെ 5 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനം പറന്നുയരുന്നതിന് മുന്‍പായാണ് ഈ ഭീഷണി സന്ദേശം കാണുന്നത്.