തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് നടത്തിവന്ന സമരപ്പന്തൽ പൊലീസ് ബലം പ്രയോഗിച്ച് പൊളിച്ചുനീക്കി. സമരപ്പന്തലിൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന വളർമതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
സമരപ്പന്തൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് രാത്രി വൈകി അടിയന്തര നടപടിയുണ്ടായത്. പൊലീസ് നീക്കത്തിനെതിരെ റാങ്ക് ഹോൾഡർമാരും പിന്തുണയുമായെത്തിയ രാഷ്ട്രീയ നേതാക്കളും സ്ഥലത്ത് കടുത്ത പ്രതിഷേധത്തിലാണ്.
രാത്രി തന്നെ പുതിയ സമര പന്തൽ കെട്ടുമെന്ന് പിന്തുണയുമായെത്തിയ ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു