Share this Article
News Malayalam 24x7
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും
Parliament's Budget Session Commences Tomorrow

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഏപ്രില്‍ രണ്ട് വരെ 2 ഘട്ടങ്ങളിലായാണ് സമ്മേളനം നടക്കുക. ഈ സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗം പതിനൊന്ന് മണിക്ക് ചേരും. കോണ്‍ഗ്രസിന്റെ നയരൂപീകരണ യോഗം വൈകീട്ട് ചേരും. 2026-27 ലെ സാമ്പത്തിക സര്‍വേ ജനുവരി 29 ന് ബജറ്റ് സമ്മേളനത്തിനിടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. പിന്നീട് മാര്‍ച്ച് ഒന്‍പതിന് വീണ്ടും സമ്മേളിക്കും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായ ഒന്‍പതാം തവണ അവതരിപ്പിക്കുന്ന ബജറ്റാണ് ഇത്തവണത്തേത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories