Share this Article
News Malayalam 24x7
യുഎഇ പ്രസിഡന്റ് ഇന്ത്യയിൽ; നേരിട്ടെത്തി സ്വീകരിച്ച് മോദി
വെബ് ടീം
posted on 19-01-2026
1 min read
UAE PRESIDENT

ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്ത്യയിൽ എത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ പ്രാധാന്യം അടിവരയിടുന്നതായിരുന്നു ഈ സ്വീകരണം. ഇറാൻ-യുഎസ് ബന്ധത്തിലെ വിള്ളലുകൾ, ഗാസയിലെ അസ്ഥിരത, യെമനിലെ സംഘർഷങ്ങൾ എന്നിവ കാരണം പശ്ചിമേഷ്യയിൽ പിരിമുറുക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം. പ്രാദേശികമായ ഈ വിഷയങ്ങൾ ചർച്ചകളിൽ ഇടംപിടിക്കുമെന്നും നിരവധി ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

"എന്റെ സഹോദരൻ, യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയി. ഇന്ത്യ-യുഎഇ സൗഹൃദത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യമാണ് ഈ സന്ദർശനം വ്യക്തമാക്കുന്നത്. ഞങ്ങളുടെ ചർച്ചകൾക്കായി കാത്തിരിക്കുന്നു," പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.

വൈകുന്നേരം 7 ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്റിന് വിരുന്നൊരുക്കും. ഏതാനും മണിക്കൂറുകൾ മാത്രം ഇന്ത്യയിൽ ചിലവഴിക്കുന്ന അദ്ദേഹം തിങ്കളാഴ്ച തന്നെ മടങ്ങും. നേരത്തെ 2025 ഡിസംബറിൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച പല കാരണങ്ങളാൽ വൈകുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories