Share this Article
News Malayalam 24x7
സുഗതൻ്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന പരാതിയിൽ കേസ്
Case Filed Over Alleged Forgery of Signature

തിരുവനന്തപുരം ന​ഗരസഭയിലെ കൗൺസിൽ രജിസ്റ്ററിൽ ബിജെപി കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന പരാതിയിൽ  കേസ്. നഗരസഭ സെക്രട്ടറി, മേയർ വി.വി. രാജേഷ്, കൗൺസിലർ ആർ. സുഗതൻ എന്നിവരെ പ്രതി ചേർത്താണ് കേസ്. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് നൽകിയ പരാതിയിലാണ് നടപടി. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന കുറ്റങ്ങള്‍ എന്നിവ ചുമത്തും. അതേസമയം, വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടി ദീപക്കിനെതിരെ മേയർ വി വി രാജേഷ് മാനനഷ്ട കേസ് ഫയൽ ചെയ്തു. 5 കോടി രൂപ ആവശ്യപ്പെട്ടാണ് കേസ്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories