Share this Article
News Malayalam 24x7
ക്രിക്കറ്റ് മത്സരത്തിനിടെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന് ബോംബ് ഭീഷണി,പരിശോധന, ടീമുകളെ ഒഴിപ്പിച്ചു
വെബ് ടീം
2 hours 30 Minutes Ago
1 min read
modi stadium

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന് ബോംബ് ഭീഷണി. യൂത്ത് ടെസ്റ്റിന്റെ ഭാഗമായി ഇന്ത്യ അണ്ടർ-19 ടീമും ഓസ്‌ട്രേലിയൻ അണ്ടർ-19 ടീമും തമ്മിലുള്ള പരിശീലന മത്സരത്തിനിടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ മെയിൽ വഴിയായിരുന്നു ബോംബ് ഭീഷണി. തുടർന്ന് പോലീസും ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡും ഫയർഫോഴ്‌സും സ്‌റ്റേഡിയത്തിൽ പരിശോധന നടത്തി.ബുധനാഴ്ച രാവിലെ 11.15-ഓടെയാണ് ഇ-മെയിൽ സന്ദേശം ശ്രദ്ധയിൽപെടുന്നത്. തുടർന്ന് സ്‌റ്റേഡിയത്തിൽ നിന്ന് ഇരുടീമുകളേയും സുരക്ഷിതമായി മാറ്റി.

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ നവംബർ 21-ന് സ്‌റ്റേഡിയത്തിൽ നടക്കുന്ന പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ചിന്റെ സംഗീത പരിപാടിക്കും ബോംബ് ഭീഷണിയുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories