Share this Article
News Malayalam 24x7
പ്രതിപക്ഷം രാജ്‍ഘട്ടിലേക്ക്..,രാജ്യതലസ്ഥാനം തുടർച്ചയായ മൂന്നാം ദിനവും സമരഭരിതം
വെബ് ടീം
1 hours 33 Minutes Ago
1 min read
RAJGHAT

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും രാജ്യതലസ്ഥാനത്ത് പ്രതിപക്ഷം പ്രക്ഷോഭത്തിൽ. രാജ്‍ഘട്ടിലേക്ക് സമരാവേശത്തിൽ നടന്നു നീങ്ങുകയാണ്. കൊണാട്ട് പ്ലേസിലെ റസ്റ്ററന്റില്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്ത പ്രതിപക്ഷ എംപിമാർ രണ്ട് ബസുകളിലായും നടന്നും രാജ്ഘട്ടിലേക്ക് പുറപ്പെട്ടു. രാഹുൽ ഗാന്ധി, പ്രിയങ്ക, ഖാർഗെ, കെ സി വേണുഗോപാൽ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള എംപിമാരും ഉണ്ട്.

ഗാന്ധി സമാധിയില്‍ സമാധാനപരമായി പ്രാര്‍ഥന നടത്താന്‍ പോകുന്നുവെന്നാണ് ഖാര്‍ഗെ പ്രതികരിച്ചത്. ബസിനൊപ്പം നിരവധി പ്രവര്‍ത്തകര്‍ കാല്‍നടയായി അനുഗമിക്കുന്നുണ്ട്. രാജ്ഘട്ടിനു മുന്നില്‍ വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും അണിനിരന്നിട്ടുണ്ട്. എന്നാല്‍, രാജ്ഘട്ടില്‍ പ്രതിഷേധം നടത്തുന്നതിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories